പാലപ്രയിൽ പെരുമ്പാമ്പിനെ പിടികൂടി

Thursday 27 July 2023 1:20 AM IST

മുണ്ടക്കയം: പാറത്തോട് പാലപ്രയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ പിടികൂടി. പാലപ്ര പുതുപറമ്പിൽ സേവ്യർ തോമസിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെരുപാമ്പിനെ കാണുകയായിരുന്നു. തുടർന്ന് പഞ്ചായത്തംഗം കെ.പി സുജീലനെ വിവരമറിയിക്കുകയും ഇദ്ദേഹമെത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടുകയുമായിരുന്നു. പിടികൂടിയ പാമ്പിന് ഏകദേശം ഏഴടിയിലധികം നീളവും 12 കിലോയോളം തൂക്കവുമുണ്ട്. പാമ്പിനെ പിന്നീട് വനപാലകരെത്തി കൊണ്ടുപോയി