കരിമ്പൻ

Sunday 30 July 2023 6:04 AM IST

കരിമ്പൻ

ശ്രീധരൻ ചെറുവണ്ണൂർ

പൊരുതുന്നൊരു നിലപാടാണ് കരിമ്പൻ എന്ന കവിതാ സമാഹാരത്തിലൂടെ ശ്രീധരൻ ചെറുവണ്ണൂർ വ്യക്തമാക്കുന്നത്. സൗഹൃദങ്ങളുടെ ഹൃദ്യതയാണ് സമര ശക്തിക്കൊപ്പം കരിമ്പനിൽ നിറയുന്നത്. കറുപ്പിനെ മധുരമാക്കുന്ന സർഗ്ഗസിദ്ധിയിലൂടെയാണ് ശ്രീധരൻ ചെറുവണ്ണൂരിന്റെ കവിതകളോരോന്നും കടന്നുപോകുന്നത്. വിവേചനങ്ങൾക്കപ്പുറം സർവ്വ നിറങ്ങളും തുല്ല്യതയിൽ നൃത്തമാടുന്ന നീതി തൂക്കും ജീവിതവുമാണ് കരിമ്പനിൽ പ്രതിനിധീകരിക്കുന്നത്. വളരെ ലളിതവും സുതാര്യവുമായാണ് കവിതകളെ ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.

പ്രസാധകർ സുജിലി പബ്ളിക്കേഷൻസ്

എ​തി​ർ​വാ​ ​:​ ​ എ​ട്ടു​വീ​ട്ടി​ൽ​ ​പി​ള്ള​മാ​രു​ടെ ജീ​വി​ത​ ര​ഹ​സ്യം

സ​ലി​ൻ​ ​മാ​ങ്കു​ഴി​

തി​രു​വി​താം​കൂ​ർ​ ​ച​രി​ത്ര​ത്തി​ലെ​ ​സം​ഭ​വ​ബ​ഹു​ല​മാ​യ​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തെ​യാ​ണ് ​സ​ലി​ൻ​ ​മാ​ങ്കു​ഴി​യു​ടെ​ ​എ​തി​ർ​വാ​ ​എ​ന്ന​ ​നോ​വ​ൽ​ ​പ്ര​മേ​യ​മാ​ക്കു​ന്ന​ത്.​ ​അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള​ ​പ്ര​യാ​ണ​ത്തി​ൽ​ ​യു​വ​രാ​ജാ​വാ​യ​ ​മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​യ്ക്ക് ​എ​തി​ർ​സ്വ​രം​ ​ഉ​യ​ർ​ത്തി​ ​നി​ല​കൊ​ണ്ട​വ​രു​ടെ​ ​ക​ഥ​യാ​ണി​ത്.​ ​ച​രി​ത്ര​വും,​ ​വീ​രാ​പ​ദാ​ന​ക​ഥ​ക​ളും​ ​ഇ​രു​ട്ടി​ൽ​ ​നി​ർ​ത്തി​യ​ ​ആ​ ​മ​നു​ഷ്യ​ർ​ ​ഈ​ ​ച​രി​ത്ര​നോ​വ​ലി​ലൂ​ടെ​ ​വെ​ളി​ച്ച​ത്തി​ലേ​ക്ക് ​നീ​ങ്ങി​ ​നി​ൽ​ക്കു​ന്നു. ആ​റ്റി​ങ്ങ​ൽ​ ​ക​ലാ​പം​ ​മു​ത​ൽ​ ​മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​യു​ടെ​ ​സ്ഥാ​നാ​രോ​ഹ​ണം​ ​ക​ഴി​ഞ്ഞു​ള്ള​ ​എ​ട്ടു​ ​വ​ർ​ഷ​ങ്ങ​ൾ​ ​വ​രെ​ ​നീ​ളു​ന്ന​ ​ചെ​റി​യ​ ​കാ​ല​ത്തെ​യാ​ണ് ​(1721​ ​-​ 1737​)​ ​നോ​വ​ലി​സ്റ്റ് 25​ ​അ​ദ്ധ്യാ​യ​ങ്ങ​ളി​ൽ​ ​അ​നു​പ​മ​ ​സു​ന്ദ​ര​മാ​യി​ ​പു​നഃ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​തു​റ​ക​യ​റി​ ​കു​ലം​ ​മു​ടി​ഞ്ഞ് ​അ​ന്യം​ ​നി​ന്നു​ ​പോ​യ​ ​ഒ​രു​ ​വം​ശ​ത്തി​ന്റെ​ ​അ​ന്ത​സും​ ​ആ​ഭി​ജാ​ത്യ​വും​ ​ധ​ർ​മ്മ​നി​ഷ്ഠ​യും​ ​ദേ​ശ​സ്നേ​ഹ​വും​ ​അ​ന്യാ​ദൃ​ശമാ​യ​ ​ക​ല്പ​നാ​ ​വൈ​ഭ​വ​ത്തോ​ടെ​ ​നോ​വ​ലി​ൽ​ ​ആ​വി​ഷ്ക​രി​ച്ചിരിക്കുന്നു. ​പ്ര​സാ​ധ​ക​ർ​:​ ​ ചി​ന്താ​ ​പ​ബ്ലി​ഷേ​ഴ്സ്