പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Saturday 05 August 2023 1:58 PM IST
ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷ. വിധിയ്ക്ക് പിന്നാലെ ഇമ്രാൻ ഖാനെ സമൻ പാർക്കിൽ നിന്ന് അറസ്റ്റ് ചെയ്തു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അഞ്ച് വർഷത്തേക്ക് അയോഗ്യനാക്കി. ഒരു ലക്ഷം രൂപ പിഴ ചുമത്തി. വാദം കേൾക്കാനായി ഇമ്രാൻ ഖാൻ കോടതിയിലെത്തിയിരുന്നില്ല. ഇസ്ലാമാബാദ് വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റെന്നാണ് കേസ്.പ്രധാനമന്ത്രിയായിരിക്കെ ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിന്റെ തോഷാഖാന വകുപ്പിലേക്ക് കൈമാറണമെന്നാണ് നിയമം. ഇത് ലംഘിച്ചുകൊണ്ട് വിറ്റ് പണമാക്കുകയായിരുന്നു.