നേമം യൂണിയനിൽ കലാ, കായിക, സാഹിത്യമത്സരങ്ങൾ

Tuesday 09 July 2019 12:34 AM IST

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സംഘടിപ്പിക്കുന്ന കലാ, കായിക, സാഹിത്യ മത്സരങ്ങൾ നടത്തുന്നതിനുള്ള സംയുക്തയോഗം യൂണിയൻ ഹാളിൽ ചേ‌ർന്നു. സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ തല കായിക മത്സരങ്ങൾ സെപ്തംബർ 29നും സാഹിത്യ മത്സരങ്ങൾ ഒക്ടോബർ 12, 13 തീയതികളിലും നടത്താൻ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നടുക്കാട് ബാബുരാജ്, വിളപ്പിൽ ചന്ദ്രൻ, കൗൺസിൽ അംഗങ്ങളായ റസൽപുരം ഷാജ്, തുമ്പോട് രാജേഷ് ശർമ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ താന്നിവിള മോഹനൻ, പാട്ടത്തിൽ രഞ്ചൻ, വനിതാ സംഘം പ്രസിഡന്റ് മൃദുലകുമാരി, സെക്രട്ടറി ശ്രീലത, രക്ഷാധികാരി രാജേശ്വരിഅമ്മ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കോളച്ചിറ രതീഷ്, സെക്രട്ടറി റസൽപുരം സുമേഷ് എന്നിവർ സംസാരിച്ചു.