കെ.എസ്.ആർ.ടി.സി ജീവനക്കാർ പട്ടിണികഞ്ഞി സമരം നടത്തി

Wednesday 09 August 2023 10:52 PM IST

ചങ്ങനാശേരി: കെ.എസ്.ആർ.ടി.സിയിൽ നിരന്തരം ശമ്പളം മുടങ്ങുന്നതിലും ഓണം ആനുകൂല്യങ്ങൾ നൽകാത്തത്തിലും പ്രതിഷേധിച്ച് ടി.ടി.എഫ് കെ.എസ്.ആർ.ടി.സി നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ഡിപ്പോകളിലും പട്ടിണി കഞ്ഞി സമരം നടത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരി യൂണിറ്റിൽ പട്ടിണി കഞ്ഞി സമരം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജോമോൻ കുളങ്ങര ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് ജോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ട്രഷർ അനൂപ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ റെജി കേളമ്മാട്ട് വി.എ ജോബ്, എം.ജി പ്രശാന്ത് എന്നിവർ പങ്കെടുത്തു