കേരള ബാങ്ക് കെ.ബി പ്രൈം പ്ലസ് മൊബൈൽ ആപ്പ് ഉദ്ഘാടനം
Thursday 10 August 2023 1:31 AM IST
തൃശൂർ: കേരള ബാങ്ക് കെ.ബി പ്രൈം പ്ലസ് മൊബൈൽ ആപ്പിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ നിർവഹിച്ചു. കേരള ബാങ്ക് ജനറൽ മാനേജർ ജിൽസ് മോൻ ജോസ്, തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എൻ.വി ബിനു, വൈസ് പ്രസിഡന്റ് പി.ബി മുഹമ്മദലി, ഡയറക്ടർമാരായ വി.സി രാജൻ, വി.ശശിധരൻ, കെ.വി വെങ്കിട്ടരാമൻ, പേർളി ജോസ്, കേരള ബാങ്ക് ഡി.ജി.എംമാരായ പി.ശ്രീലത, പി.കെ വിലാസിനി, പി.എസ് സന്ധ്യ എന്നിവർ സംബന്ധിച്ചു. കേരള ബാങ്ക് ജീവനക്കാരും തൃശൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും സന്നിഹിതരായി.