ബി ജെ പി വനിതാ നേതാവിനെ  കൊന്ന് നദിയിലേക്ക്  വലിച്ചെറിഞ്ഞു, ഭർത്താവ് അറസ്റ്റിൽ

Saturday 12 August 2023 10:05 AM IST

നാഗ്‌പൂർ: ബി ജെ പി നേതാവിനെ കൊന്ന് നദിയിൽ വലിച്ചെറിഞ്ഞ കേസിൽ ഭർത്താവിനെ അറസ്​റ്റ് ചെയ്തു. നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂന പക്ഷ സെൽ അംഗവുമായ സന ഖാനെ കൊന്ന കേസിലാണ് ഭർത്താവ് അമിത് സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിത് സാഹു കു​റ്റം സമ്മതിച്ചതായും ജബൽപൂരിലെ ഘോരാ ബസാറിൽ നിന്നും ഒരാളെ കൂടി അറസ്​റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിനുശേഷം മൃതദേഹം അടുത്തുളള നദിയിലേക്ക് എറിഞ്ഞതായും സാഹു പൊലീസിനോട് പറഞ്ഞു.എന്നാൽ ഇതുവരെയായിട്ടും മൃതദേഹം കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം. സനയെ കാണാതായി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് അമിത് സാഹുവിനെ അറസ്റ്റ് ചെയ്തത്.

ജബൽപൂർ സന്ദർശനത്തിനുശേഷമാണ് സന ഖാനെ കാണാതായത്. സ്വകാര്യബസിൽ ജബൽപൂരിലെത്തിയ സന ഖാൻ അമ്മയെ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഇവരെ കാണാതായത് എന്നാണ് കുടുംബത്തിന്റെ മൊഴി.കൊലപാതകത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.