ആൺസുഹൃത്തിനെ പിടിച്ച് വണ്ടിയിൽ കയറ്റി; ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പൊലീസിനെ അതിക്രമിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി

Monday 14 August 2023 11:37 AM IST

കോട്ടയം: ആൺസുഹൃത്തിനെ പിടികൂടിയ പൊലീസിന് അതിക്രമിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഗോശാലപ്പറമ്പിൽ വിഷ്ണുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമായിരുന്നു സംഭവം.

യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയെ കണ്ടെന്ന് ആരോ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും വിഷ്ണുവിനെ വണ്ടിയിൽ കയറ്റുകയുമായിരുന്നു. ഇതോടെയാണ് യുവാവിനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അതിക്രമം കാണിച്ചത്. ഇതിനിടെ കൈ ജീപ്പിന്റെ ഡോറിനടിയിൽപ്പെട്ട് സി പി ഒ സെൽവരാജിന് പരിക്കേറ്റു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവാവ് റിമാൻഡിലാണ്.

Advertisement
Advertisement