ശ്രീപദ്മനാഭന്റെ ചിത്രമുള്ള സ്വർണ നാണയങ്ങൾ പദ്മനാഭ സ്വാമി ക്ഷേത്രം പുറത്തിറക്കുന്നു, വില്പനയ്ക്ക് എത്തുന്നത് പരിമിതമായ എണ്ണം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വർണനാണയങ്ങൾ പുറത്തിറക്കുന്നു. ഒരു ഗ്രാം, രണ്ട് ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം നാണയങ്ങളാണ് ഭക്തർക്ക് നൽകുന്നത്.
ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് നാണയങ്ങൾ നിർമിച്ചത്. അതിനാൽ പരിമിതമായ നാണയങ്ങളേ വിൽപനയ്ക്കുണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. വില സ്വർണത്തിന്റെ പ്രതിദിന വിപണി വിലയെ ആശ്രയിച്ചിരിക്കും. നാണയങ്ങൾ ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി പണമടയ്ക്കാം. ചിങ്ങം ഒന്നിന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗം ആദിത്യവർമ നാണയങ്ങൾ പുറത്തിറക്കും.