ഒരേയൊരു നെല്ലിക്ക മാത്രം മതി, നര പമ്പകടക്കും; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ
ആൺ - പെൺ വ്യത്യാസമില്ലാതെ നിരവധി പേരെ അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് അകാല നര. പോഷകാഹാര കുറവുമൂലവും, പുകവലി മൂലവും, മാനസിക സമ്മർദം മൂലവും, ജനിതകഘടകങ്ങൾ കൊണ്ടുമൊക്കെയാണ് അകാല നരയുണ്ടാകുന്നത്.
അകാല നര അകറ്റാൻ പല തരത്തിലുള്ള ഓയിലുകളും ഷാംപുവുമൊക്കെ തേച്ച് നിരാശരായവർ ഉണ്ടാകും. കെമിക്കലുകളൊന്നുമില്ലാതെ, പോക്കറ്റ് കാലിയാക്കാതെ നമുക്ക് പ്രശ്നം പരിഹരിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ?
അകാല നരയെ തടയാൻ സഹായിക്കുന്ന നല്ലൊരു ഔഷധമാണ് നെല്ലിക്ക. കുറച്ച് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് കഷ്ണങ്ങളാക്കിയ നെല്ലിക്ക ചേർത്തുകൊടുക്കാം. നെല്ലിക്കയുടെ സത്ത് നന്നായി വെളിച്ചെണ്ണയിൽ ഇറങ്ങുന്നതുവരെ ചൂടാക്കുക. ശേഷം അടുപ്പിൽ നിന്ന് മാറ്റുക.
വെളിച്ചെണ്ണ ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഇത് ആഴ്ചയിൽ രണ്ട് തവണയെങ്കിലും തലയിൽ തേക്കണം. വെളിച്ചെണ്ണ തലയിൽ തേച്ചതിന് ശേഷം നന്നായി മസാജ് ചെയ്തുകൊടുക്കണം.