അശ്ലീല സൈറ്റിന് വേണ്ടി 'ലൈവ് സെക്സിന്' ഭർത്താവും ഭർതൃപിതാവും നിർബന്ധിച്ചു, നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായി യുവതിയുടെ പരാതി, അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ
രാജ്കോട്ട് : അശ്ലീല വെബ്‌സൈറ്റിലേക്കുള്ള വീഡിയോ ചിത്രിീകരിക്കുന്നതിനായി ഭർത്താവും ഭർതൃപിതാവും ലൈവ് സെക്സിന് നിർബന്ധിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. ഗുജറാത്തിലെ രാജ്‌കോട്ടിലെ 21കാരിയാണ് ഭർത്താവിനും ഭർതൃപിതാവിനും എതിരെ പൊലീസിൽ പരാതി നൽകിയത്.
അശ്ലീല വെബ്‌സൈറ്റിന് വേണ്ടി ഭർത്താവുമായി ലൈവായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ് ഭർത്താവും ഭർതൃപിതാവും നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നതി. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ പത്തുതവണയാണ് ഇതിനായി നിർബന്ധിച്ചതെന്നും തന്റെ സ്വകാര്യദൃശ്യങ്ങൾ ഇരുവരും രഹസ്യമായി പകർത്തിയിരുന്നുവെന്നും യുവതി പറയുന്നു. ഭർതൃപിതാവിന് നഗരത്തിൽ ഒരു ഹോട്ടലിൽ പങ്കാളിത്തമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ വളരെകുറിച്ച് ഓഹരി പങ്കാളിത്തമേ ഉള്ളൂ. ഇതോടെയാണ് ഇരുവരും ചേർന്ന് അശ്ലീല വെബ്‌സൈറ്റുകളിൽ നിന്ന് പണം ഉണ്ടാക്കാൻ പദ്ധതിയിട്ടത്.
രണ്ടുവർഷം മുമ്പാണ് 21കാരിയും യുവാവും പ്രണയിച്ച് വിവാഹിതരായത്. ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. അടുത്തിടെയാണ് ഇരുവരും ചേർന്ന് അശ്ലീല വീഡിയോ ചിത്രീകരിക്കുന്നതിനായി തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഇത്തരത്തിൽ ലൈവ് സെക്സ് ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനായി വിദേശ വനിതകളെ ഉൾപ്പെടെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവരികയും തന്റെ മുന്നിൽ വച്ച ഭർതൃപിതാവ് ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. നിരന്തരം സെക്‌സ് ടോയ് ഉപയോഗിച്ചതിനാൽ അണുബാധയുണ്ടായെന്നും യുവതി ആരോപിക്കുന്നു.
പരാതിയെ തുടർന്ന് യുവതിയുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവുകളാണ് ലഭിച്ചത്. ഹോട്ടലായി പ്രവർത്തിച്ചിരുന്ന ബംഗ്ലാവിൽ കിടപ്പുമുറിയിലും കുളിമുറിയിലും അടക്കം ഒളിക്യാമറകൾ ഉണ്ടായിരുന്നു. ഇവയെല്ലാം പൊലീസ് പിടിച്ചെടുത്തു, കൂടാതെ മൊബൈൽ ഫോണുകൾ, വെബ്ക്യാമറകൾ, ഡി,വി.ആർ ഹാർഡ് ഡിസ്ക്, സെക്സ് ടോയ്സ്, സെക്സിലേർപ്പെടുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു.
പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അശ്ലീല വെബ്‌സൈറ്റിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും സൈബർ ക്രൈം എ.സി.പി വിശാൽ റാബ്രി മാദ്ധ്യമങ്ങളോട് പറഞ്ഞു, ലൈവ് സെക്സ് കാണുന്നതിനായി ഉപയോക്താക്കൾ ഡിജിറ്റൽ ടോക്കണുകൾ നൽകണമെന്നും ഇവ ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റുന്നതിലൂടെയാണ് വരുമാനം ലഭിച്ചിരുന്നതെന്നുമാണ് പ്രതികളുടെ മൊഴി.