കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Thursday 17 August 2023 2:24 PM IST
ചെന്നെെ: കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം മഹിഴനാണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് വിട്ടു നൽകും.