ചീരുവിന്റെ സ്വപ്നം, കാത്തിരിക്കുന്നു മേഘ്‌ന
Saturday 19 August 2023 3:31 AM IST
അകാലത്തിൽ വിടപറഞ്ഞ കന്നട യുവനടൻ ചിരഞ്ജീവി സർജയുടെ സ്വപ്നചിത്രമായ രാജമാർത്താണ്ഡം ഒക്ടോബർ 5 ന് റിലീസ് ചെയ്യും. ചിരഞ്ജീവി സർജയുടെ സ്വപ്നം സാക്ഷാത്‌കരിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ഭാര്യയും മലയാളത്തിന് ഏറെ പരിചിതയുമായ നടി മേഘ്‌ന രാജ്. ചിരഞ്ജീവി സർജ എന്ന ചീരുവിന്റെ സഹോദരനും നടനുമായ ധ്രുവ സർജയുടെ ജന്മദിനമാണ് ഒക്ടോബർ 5. കന്നട സിനിമയിൽ സജീവമായിരുന്ന ചിരഞ്ജീവി സർജ മരിക്കുന്നതിനു മുൻപ് അഭിനയിച്ച ചിത്രങ്ങളിലൊന്നായിരുന്നു രാജമാർത്താണ്ഡം. ചീരുവിന്റെ സ്വപ്ന സിനിമ കൂടിയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 മേയ് 2നാണ് ചിരഞ്ജീവി സർജയും മേഘ്‌നയും വിവാഹിതരാവുന്നത്. ആ സമയത്ത് മേഘ്‌ന ഗർഭിണി ആയിരുന്നു. മകൻ റയാനൊപ്പം ചീരുവിന്റെ മരണശേഷം ആ ഓർമ്മകളുമായി ജീവിക്കുകയാണ് മേഘ്ന.