ജസ്റ്റിസ് ഫോർ വിനയ് ഫോർട്ട്, നൻപന് ഐക്യദാർഢ്യം; പാതി മീശ വടിച്ച് മലയാളികളുടെ പ്രിയ താരം

Wednesday 23 August 2023 9:46 AM IST

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുഴുവൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്കിനെക്കുറിച്ചായിരുന്നു ചർച്ച. രസകരമായ ട്രോളുകളും മീമുകളുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ പാതി മീശ വടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു.

ഇൻസ്റ്റഗ്രാമിലാണ് നടൻ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'നൻപന് ഐക്യദാർഢ്യം' എന്ന അടിക്കുറിപ്പോടെ, ജസ്റ്റിസ്, വിനയ്‌ഫോർട്ട് എന്നീ ഹാഷ്ടാഗുകളും ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.

'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനാണ് ചാർളി ചാപ്ലിൻ ലുക്കിൽ വിനയ് ഫോർട്ട് എത്തിയത്. നടൻ അജു വർഗീസ് വിനയ് ഫോർട്ടിന്റെ ചിത്രം പങ്കുവച്ചതോടെ സംഭവം വൈറലായി. പിന്നാലെ ട്രോളുകളും മറ്റും പ്രചരിക്കുകയായിരുന്നു.