ഗാനരചയിതാവ് ദേവ് കോഹ്‌ലി അന്തരിച്ചു

Sunday 27 August 2023 1:05 AM IST

മുംബൈ: ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവ് ദേവ് കോഹ്‌ലി അന്തരിച്ചു. 80 വയസ്സായിരുന്നു.

ആറ് പതിറ്റാണ്ടോളം നീണ്ട കരിയറിൽ കോഹ്‌ലി 100ലധികം ഹിന്ദി സിനിമകൾക്ക് ഗാനങ്ങൾ എഴുതി. അവയിൽ പലതും സൂപ്പർഹിറ്റുകളായി മാറി. പാകിസ്ഥാനിലെ റാവൽപിണ്ടിയിലാണ് ദേവ് കോഹ്‌ലി ജനിച്ചത്. 'യേ കാലി കാലി അംഖേൻ', 'മായേ നി മായേ', 'ആതേ ജാതേ ഹൻസ്‌തേ ഗാതെ' തുടങ്ങിയ ഗാനങ്ങൾ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചവയാണ്.

1969-ൽ 'ഗുണ്ട' എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവ് എന്ന നിലയിൽ ദേവ് തന്റെ കരിയർ ആരംഭിച്ചത്. 'മൈനേ പ്യാർ കിയ', 'ബാസിഗർ', 'ജുദ്‌വാ 2', 'മുസാഫിർ', 'ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ്‌വാല', 'ടാക്‌സി നം 911' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കും ദേവ് കോഹ്‌ലി ഗാനങ്ങൾ രചിച്ചു.

Advertisement
Advertisement