1500പേർക്ക് സദ്യ ഒരുക്കി സിഡിനിയിൽ ഓണാഘോഷം

Friday 01 September 2023 12:00 AM IST
onam celebration

സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയിൽ മലയാളി അസോസിയേഷനും മൾട്ടികൾച്ചറൽ എൻ.എസ്.ബ്ല്യുവും ചേർന്ന് 2ന് പൊന്നോണം 2023 അവതരിപ്പിക്കുന്നു. ടെൽസിം,നെക്സാഹോംസ്,കോമൺവെൽത്ത് ബാങ്ക്,ഫേമസ് കിച്ചൺസ്,റെന്റ് എ സ്പേസ് സെൽപ് സ്റ്റോറേജ്,ഡിസയർ മോർട്ട്ഗേജ് സൊലൂഷൻസ്, എസ്.ബി.എസ് മലയാളം,മെട്രോമലയാളം,മലയാളിപത്രം,സിഡിനി മലയാളി ചാനൽ എന്നിവരാണ് ഓണാഘോഷത്തിന്റെ സ്പോൺസർമാർ. സ്റ്റാൻഹോപ്പ് ഗാർഡൻസിലുളള സിഡ്മൽഓണം വില്ലേജിലാണ് കേരളത്തനിമയോടെ ഓണാഘോഷം സജ്ജമാക്കുന്നത്. രാവിലെ 8ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ഓണാഘോഷം വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കും. 11.30ന് 1500പേർക്ക് വിഭവൽസമൃദ്ധമായ ഓണസദ്യയും ഇൻഡോസ് റിതംസ് അവതരിപ്പിക്കുന്ന ചെണ്ടമേളം,സാംസ്കാരികസമ്മേളനം,മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മകനും യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ വിസ്മയ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് ഷോ,സിഡ്നിയിലെ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ എന്നിവയും ഉണ്ടാകും.