സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരെ ബലാത്സംഗം ചെയ്തു, ബി ജെ പി നേതാവിന്റെ മകനടക്കം പത്തോളം പേർ പിടിയിലായി

Saturday 02 September 2023 4:18 PM IST

റായ്‌പുർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം സഹോദരിമാരെ ബലാത്സംഗം ചെയ്‌ത 10 പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ ബിജെപി നേതാവിൻറെ മകനാണ്.റായ്പൂരിലെ മന്ദിർ ഹസൗദിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ആൺസുഹൃത്തിന്റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം രണ്ട് സഹോദരിമാരെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.19,16 വയസ് പ്രായമുളള പെൺകുട്ടികളിൽ നിന്നും മൂന്ന് പേർ പണവും ഫോണും തട്ടിയെടുത്തു.തുടർന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ഏഴുപേർ സഹോദരിമാരെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം പെൺകുട്ടികളെ പ്രതികൾ വഴിയരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.തുടർന്ന് പെൺകുട്ടികൾ അടുത്തുളള സ്​റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു.പ്രതികളിലൊരാളായ പൂനം ഠാക്കൂർ ബി ജെ പി പ്രാദേശിക നേതാവിന്റെ മകനാണ്.ഇയാൾക്കെതിരെ അരാംഗ് സ്​റ്റേഷനിൽ അഞ്ച് കേസുകൾ ഉണ്ട്. ഠാക്കൂറിന്റെ പിതാവായ ലക്ഷ്മി നാരായൺ സിങ് ഠാക്കൂർ മന്ദിർ ഹസൗദ് വൈസ് പ്രസിഡന്റാണ്. ബലാത്സംഗം,കൊലപാതകം ഉൾപ്പടെയുളള കേസുകളാണ് പൂനം ഠാക്കൂറിന്റെ പേരിലുളളത്.

Advertisement
Advertisement