ഓണോത്സവ് സമ്മേളനം
Sunday 03 September 2023 2:24 AM IST
ആർപ്പൂക്കര: ആദർശം ക്ലബ്ബിന്റെ ഓണോത്സവ് 2023 നോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ സി.റ്റി അരവിന്ദ കുമാർ മുഖ്യപ്രഭാഷണം നടത്തി. ആദർശം ക്ലബ് പ്രസിഡന്റ് ഇ.എൻ. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച സഹായം നൽകിയവരെ ആദരിച്ചു. ഓണോത്സവ് ജില്ലാതല തിരുവാതിരകളി മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീരുദ്ര തിരുവാതിര സംഘം നട്ടാശേരി രണ്ടാം സ്ഥാനം ഗാഥ തിരുവാതിരകളി സംഘം ചൂരക്കുളങ്ങര എന്നിവർ നേടി. സമ്മേളനാനന്തരം സമ്മാനവിതരണവും കലാസന്ധ്യയും നടന്നു.