മൂന്ന് കുട്ടികളുടെ മാതാവായ ഇരുപത്തിയേഴുകാരി തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ
Sunday 03 September 2023 4:51 PM IST
തിരുവനന്തപുരം: യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) യെയാണ് ഇന്നലെ രാവിലെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് റൗഹീസ് ഖാൻ ആണ് പിടിയിലായത്.
നൗഫിയയെ റൗഹീസ് ഖാൻ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കാണിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദമ്പതികൾ മൂന്ന് വർഷം മുമ്പാണ് കുടുംബവീടിനോട് ചേർന്ന ചായ്‌പിൽ താമസമാക്കിയത്. അതിനുമുമ്പ് വാടകവീടുകളിലായിരുന്നു താമസം. നൗഫിയ - റൗഹീസ് ഖാൻ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.