വീണ്ടും  ഉയർന്നുപൊങ്ങി   വിക്രം  ലാൻഡർ , ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ 

Monday 04 September 2023 1:39 PM IST

ബംഗളൂരു: ചന്ദ്രയാൻ 3 ന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ നിന്നും 40 സെന്റീമീ​റ്റർ ഉയർന്നുപൊങ്ങി മറ്റൊരിടത്ത് ലാൻഡുചെയ്തുവെന്ന് ഐഎസ്ആർഒ.സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 30 മുതൽ 40 സെന്റീ മീ​റ്റർ അകലത്തിലാണ് വിക്രം ലാൻഡർ ലാൻഡ് ചെയ്തിരിക്കുന്നത്.മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നത് അടക്കമുള്ളവയ്ക്ക് വൻ മുതൽക്കൂട്ടാണ് ഇപ്പോഴത്തെ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു.

ഹോപ്പ് എക്സിപിരിമെന്റ് എന്ന പേരുളള പരീക്ഷണം കഴി‌ഞ്ഞ ദിവസമാണ് നടന്നത് .വിക്രം ലാൻഡർ മ​റ്റൊരു സോഫ്​റ്റ് ലാൻഡിംഗ് നടത്തി എന്നും ഇതിനുമുന്നോടിയായി റോവറിന് പുറത്തിറങ്ങാനായി തുറന്നിരുന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു.ചന്ദ്രനിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നതിന് പേടകത്തെ ഉയർത്തി മാറ്റാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ. പ്രഗ്യാൻ റോവറിനും വിക്രം ലാൻഡറിനും 14 ദിവസത്തെ ചാന്ദ്രപകലാണ് ആയുസ്.