ഇരുട്ടിലൊളിച്ചവരെ തേടി മമ്മൂട്ടി ടീമിന്റെ ഗ്രേറ്റ് ഇന്ത്യൻ ടൂർ, കണ്ണൂർ സ്ക്വാഡിന്റെ വേറിട്ട ട്രെയിലർ പുറത്ത്
മലയാളികളുടെ സ്വന്തം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുറ്റവാളികൾക്ക് പിന്നാലെ പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കണ്ണൂർ സ്ക്വാഡ് ഈ മാസം 28ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ധ്രുവൻ, റോണി ഡേവിഡ്, കിഷോർ കുമാർ, വിജയ രാഘവൻ, ശ്രീകുമാർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ കണ്ണൂർ സ്ക്വാഡിൽ അണിനിരക്കുന്നു. ഷാഫിയുടെ തിരക്കഥയിലൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് റാഹിലാണ്. ഷാഫി- റോണി ഡേവിഡ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. നിർമ്മാണം മമ്മൂട്ടി കമ്പനി.