'എനിക്ക് എന്തോ സംഭവിക്കാൻ പോവുന്നു ' മാരിമുത്തുവിന്റെ അവസാന ഡയലോഗ്

Saturday 09 September 2023 1:22 AM IST

പ്ര​ശ​സ്ത​ ​ത​മി​ഴ് ​സി​നി​മ​ ​-​ ​സീ​രി​യ​ൽ​ ​ന​ട​ൻ​ ​ജി.​ ​മാ​രി​മു​ത്തു​വി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വേ​ർ​പാ​ടി​ന്റെ​ ​ന​ടു​ക്ക​ത്തി​ലാ​ണ് ​തെ​ന്നി​ന്ത്യ​ൻ​ ​ച​ല​ച്ചി​ത്ര​ലോ​കം.​ ​എ​തി​ർ​നീ​ച്ച​ൽ​ ​സീ​രി​യ​ലി​ന്റെ​ ​ഡ​ബ്ബിം​ഗ് ​ചെ​യ്യു​ന്ന​ ​സ​മ​യ​ത്ത് ​കു​ഴ​ഞ്ഞു​ ​വീണ ​മാ​രി​മു​ത്തു​വി​നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​‌​ഡ​ബ്ബ് ​ചെ​യ്യു​മ്പോ​ൾ​ ​മാ​രി​മു​ത്തു​ ​അ​വ​സാ​ന​മാ​യി​ ​പ​റ​ഞ്ഞ​ ​ഡ​യ​ലോ​ഗ് ​ജീ​വി​ത​ത്തി​ൽ​ ​അ​റം​ ​പ​റ്റി​യെ​ന്ന് ​ആ​രാ​ധ​ക​ർ​‌.​സീ​രി​യ​ലും​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​വും​ ​ത​മ്മി​ലു​ള്ള​ ​അ​സാ​ധാ​ര​ണ​മാ​യ​ ​ബ​ന്ധം​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ ​വീ​ഡി​യോ ആ​രാ​ധ​ക​ർ​ ​വ്യാ​പ​ക​മാ​യി​ ​പ​ങ്കു​വ​ച്ചു. '​'​എ​നി​ക്ക് ​എ​ന്തോ​ ​മോ​ശം​ ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ന്നു.​ ​നെ​ഞ്ചി​ൽ​ ​ഒ​രു​ ​വേ​ദ​ന​ ​ഇ​ട​യ്ക്കി​ടെ​ ​വ​രു​ന്നു.​ ​ശ​രി​ക്കു​ള്ള​ ​വേ​ദ​ന​യാ​ണോ,​ ​അ​തോ​ ​എ​നി​ക്ക് ​തോ​ന്നു​ന്ന​തോ​ ​എ​ന്ന​റി​യി​ല്ല.​ ​ഇ​ട​യ്ക്കി​ടെ​ ​അ​തു​ ​വ​രും.​ ​മോ​ശ​മാ​യ​ ​എ​ന്തോ​ ​കാ​ര്യ​ത്തെ​ക്കു​റി​ച്ചു​ ​ഇ​ത് ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കു​ന്ന​താ​യി​ ​എ​നി​ക്കു​ ​തോ​ന്നു​ന്നു."" ​ഇ​താ​യി​രു​ന്നു​ ​മാ​രി​മു​ത്തു​വി​ന്റെ​ ​അ​വ​സാ​ന​ ​ഡ​യ​ലോ​ഗ്.​തേ​നി​യി​ൽ​ ​ജ​നി​ച്ച​ ​മാ​രി​മു​ത്തു​ ​സി​നി​മ​ ​സ്വ​പ്ന​വു​മാ​യി​ 1990​ ​ൽ​ ​ചെ​ന്നൈ​യി​ൽ​ ​എ​ത്തി.​ ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​ര​നാ​യി​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​ജോ​ലി​ ​ചെ​യ്തു.​ ​ക​വി​യും​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​വൈ​ര​മു​ത്തു​വി​നെ​ ​പ​രി​ച​യ​പ്പെ​ട്ട​ത് ​വ​ഴി​ത്തി​രി​വാ​യി. എ​തി​ർ​നീ​ച്ച​ൽ​ ​എ​ന്ന​ ​ത​മി​ഴി​ലെ​ ​സൂ​പ്പ​ർ​ ​സീ​രി​യ​ലി​ലെ​ ​ഗു​ണ​ശേ​ഖ​ര​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഏ​റെ​ ​പ്രേ​ക്ഷ​ക​രെ​ ​നേ​ടി​ ​കൊ​ടു​ത്തു.​മ​ല​യാ​ള​ത്തി​ന് ​ഏ​റെ​ ​പ​രി​ചി​ത​യാ​യ​ ​ക​നി​ഹ​ ​ഈ​ ​സീ​രി​യ​ലി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മ​ണി​ര​ത്നം,​ ​വ​സ​ന്ത്,​ ​സീ​മാ​ൻ,​ ​എ​സ്.​ജെ.​ ​സൂ​ര്യ,​​​ ​രാ​ജ് ​കി​ര​ൺ​ ​എ​ന്നി​വ​രു​ടെ​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​റാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​മാ​രി​മു​ത്തു​ 2008​ ​ൽ​ ​ക​ണ്ണും​ ​ക​ണ്ണും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​ന​ ​രം​ഗ​ത്ത് ​എ​ത്തി.​ 2014​ ​ൽ​ ​പു​ലി​വാ​ൽ​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​അ​വ​സാ​ന​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​എ​സ്.​ജെ.​ ​സൂ​ര്യ​ ​യു​ടെ​ ​വാ​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെയാണ്​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത് .​ ​യു​ദ്ധം​ ​സെ​യ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​അ​ഴി​മ​തി​ക്കാ​ര​നാ​യ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​വ​ഴി​ത്തി​രി​വാ​കു​ന്ന​ത്.​ ​കൊ​മ്പ​ൻ,​മാ​യോ​ൻ,​ ​പ​രി​യേ​റു​ ​പെ​രു​മാ​ൾ,​​​ ​വി​ക്രം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ.​ ​ഷൈ​ലോ​ക്ക് ​എ​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലും​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചി​രു​ന്നു.​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​ജ​യി​ല​ർ​ ​ആ​ണ് ​മാ​രി​മു​ത്തു​വി​ന്റേ​താ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​റി​ലീ​സി​ന് ​ഒ​രുങ്ങുന്ന​ ​ക​മ​ൽ​ഹാ​സന്റെ​ ​ഇ​ന്ത്യ​ൻ​ 2,​ ​സൂ​ര്യ​യു​ടെ​ ​ക​ങ്കു​വ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.