ക്ഷേത്രത്തിന് സമീപം മദ്യശാല വേണ്ട

Saturday 09 September 2023 11:59 PM IST

ആലപ്പുഴ: അമ്പലപ്പുഴ നവരാക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം വിദേശമദ്യശാല തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ പിൻതിരിയണമെന്ന് മദ്യനിരോധന സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. ജനവാസ മേഖലയിലും ദേവാലയ പരിസകത്തും മദ്യശാലകൾക്ക് അനമതി നൽകുന്ന തീരുമാനത്തിൽ നിന്ന് സർക്കാരും എക്സൈസ് കമ്മീഷനറും പിന്മാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തും. ജില്ലാ പ്രസിഡന്റ് ബി.ആർ.കൈമളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രേസ് ബിജോ, ആശ കൃഷ്ണാലയം, ജി.രാധാകൃഷ്ണൻ, ഉമ്മൻ.ജെ.മോധാരം, മോഹൻദാസ്, ഉത്തമകുറുപ്പ്, എം.ഡി.സലിം, രാജു പള്ളിപ്പറമ്പ്, പ്രകാശ് കലവൂ‌ർ എന്നിവർ സംസാരിച്ചു.