മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ. സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയന്റെ എക്‌സാലോജിക്കുമായി സി.എം.ആർ.എല്ലിന് എന്ത് കരാറാണുള്ളതെന്ന് വ്യക്തമാക്കണം. സി.എം.ആർ.എല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് മുഖ്യമന്ത്രി. അതുകൊണ്ടാണോ മാസപ്പടിയിൽ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്.
പണം വാങ്ങിയവരിൽ പ്രതിപക്ഷ നേതാക്കളും ഉള്ളതിനാലാണ് യു.ഡി.എഫ് സഭയിൽ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.