കരുവന്നൂർ: സി.പി.എം കമ്മിഷന്റെ  കണ്ടെത്തൽ പുറത്താക്കി അനിൽ അക്കര

Wednesday 13 September 2023 12:51 AM IST

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജു ആവർത്തിക്കുമ്പോൾ, അന്വേഷണത്തിലെ കണ്ടെത്തൽ പുറത്തു വിട്ട് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സി.പി.എം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ ഹെഡിലുള്ള അന്വേഷണ കമ്മിഷന്റേതായ കണ്ടെത്തലുകളായി എട്ട് കാര്യങ്ങളാണ് പോസ്റ്റിലുള്ളത്. വ്യാജ ഗഹാനുണ്ടാക്കി മരിച്ചവരുടെയും വായ്പയ്ക്ക് അവകാശമില്ലാത്ത

സി ക്‌ളാസ് അംഗങ്ങളുടെയും പേരിൽ കോടികൾ കൊള്ളയടിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്നും, ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടും ജീവനക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും റിപ്പോർട്ട് പറയുന്നു. ഒരാൾക്ക് നൽകാവുന്ന വായ്പ 50 ലക്ഷമാക്കി ഉയർത്തിയപ്പോൾ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചില്ല. ഇത് ക്രമക്കേടുകൾക്ക് അവസരമുണ്ടാക്കിയിട്ടും തിരുത്തിയില്ല.ഈട് വസ്തുവിന്റെ വില പെരുപ്പിച്ചു കാട്ടി ബിനാമികളുടെയും ബന്ധുക്കളുടെയും പേരിൽ വായ്പ നൽകിയ ജീവനക്കാർക്കെതിരെ നടപടിയെടുത്തില്ല. ബാങ്ക് പ്രസിഡന്റിന്റെയും ഡയറക്ടർമാരുടെയും വ്യാജ ഒപ്പിട്ട് നിരവധി വായ്പകൾ മാനേജർ എം.കെ ബിജു സെക്രട്ടറിയുടെ സഹായത്തോടെ എടുത്തിട്ടും നടപടിയില്ല. കുടിശ്ശിക തിരിച്ചു പിടിച്ചില്ല. ബാങ്കിന്റെ സ്ഥിതി മേൽക്കമ്മിറ്റികളെ അറിയിച്ച് തകർച്ച തടഞ്ഞില്ല തുടങ്ങിയവയാണ് കണ്ടെത്തലായി റിപ്പോർട്ടിലുള്ളത്.

പി.കെ ബിജുവും, തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജനും കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചെന്ന് കാട്ടി ജില്ലാ സെക്രട്ടറി എം.എം വർഗീസ് 2021 ജൂലായ് ആറിനയച്ച കത്ത് പുറത്തായിരുന്നു. റിപ്പോർട്ട് 2021 ജൂൺ 19ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചെന്നും കത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇവർ പിന്നീട് കേസിൽ പ്രതികളായി.

 അ​നി​ൽ​ ​അ​ക്ക​ര​ ​കാ​വ​ൽ​നാ​യ​യെ​ന്ന് അ​പ​ഹ​സി​ച്ച് പി.​കെ​ ​ബി​ജു

​അ​ടാ​ട്ട് ​ബാ​ങ്ക് ​കൊ​ള്ള​യ​ടി​ച്ച​യാ​ളാ​ണ് ​അ​ഴി​മ​തി​ക്കെ​തി​രെ​ ​കാ​വ​ൽ​ ​നാ​യ​ ​ച​മ​യു​ന്ന​തെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അം​ഗം​ ​പി.​കെ.​ ​ബി​ജു​ ​പ​റ​ഞ്ഞു.​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ 140​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​സ്വ​ന്തം​ ​വീ​ടെ​ന്ന​ ​സ്വ​പ്‌​നം​ ​അ​ട്ടി​മ​റി​ച്ച് ​സി.​ബി.​ഐ​യ്ക്ക് ​പ​രാ​തി​ ​കൊ​ടു​ത്ത​യാ​ളാ​ണ് ​ഈ​ ​മ​ഹാ​നെ​ന്നും,​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​അ​നി​ൽ​ ​അ​ക്ക​ര​യു​ടെ​ ​പേ​ര് ​പ​രാ​മ​ർ​ശി​ക്കാ​തെ​ ​ബി​ജു​ ​വി​മ​ർ​ശി​ച്ചു.. കേ​ര​ള​ത്തി​ലെ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​ ​നീ​ക്ക​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​തൃ​ശൂ​ർ​ ​ഇ.​എം.​എ​സ് ​സ്‌​ക്വ​യ​റി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ന​ട​ത്തി​യ​ ​സ​ഹ​കാ​രി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​പി.​കെ.​ ​ബി​ജു​ .​ ​സി.​പി.​എ​മ്മി​നെ​ക്കു​റി​ച്ച് ​അ​നി​ൽ​ ​അ​ക്ക​ര​യ്ക്ക് ​ഒ​രു​ ​ചു​ക്കു​മ​റി​യി​ല്ല.​ ​ഇ.​ഡി,​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​പോ​ലെ​യ​ല്ല​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷ​ണം.​സി.​പി.​എം​ ​അ​ന്വേ​ഷ​ണ​ ​എ​ജ​ൻ​സി​യ​ല്ല.​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എം​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്ത് ​വി​ട​ണ​മെ​ന്ന് ​മു​റ​വി​ളി​ ​കൂ​ട്ടു​ന്ന​വ​ർ​ ​പാ​ർ​ട്ടി​ ​ഘ​ട​ന​ ​അ​റി​യാ​ത്ത​വ​രാ​ണ്.​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​വ​രി​ൽ​ ​നി​ന്ന് ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ശേ​ഖ​രി​ക്ക​ലും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ലു​മാ​ണ് ​ചെ​യ്യു​ക.​ ​ഏ​തെ​ങ്കി​ലും​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​തെ​റ്റു​ ​ക​ണ്ടാ​ൽ​ ​അ​തി​നെ​തി​രെ​ ​ക​ണ്ണ​ട​യ്ക്കു​ന്ന​ ​സ​മീ​പ​ന​മ​ല്ല​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റേ​ത്.​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ത​ക​ർ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​ഇ.​ഡി​ ​പോ​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ങ്ങ​ൾ​ക്ക് ​ചൂ​ട്ടു​ ​പി​ടി​ക്കു​ക​യാ​ണ് ​കോ​ൺ​ഗ്ര​സെ​ന്നും​ ​ബി​ജു​ ​പ​റ​ഞ്ഞു.