യു എസ് പൊലീസിന്റെ വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു; പൊട്ടിച്ചിരിച്ച് ഉദ്യോഗസ്ഥൻ, വീഡിയോ പുറത്ത്
വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനി യു എസ് പൊലീസിന്റെ പെട്രോളിംഗ് വാഹനമിടിച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ച് പരിഹാസത്തോടെ സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം ജനുവരിയിലായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാനവി കന്ദുല (23) സൗത്ത് ലേക് യൂനിയനില്‍ വച്ച് കാറിടിച്ച് മരിച്ചത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാനവി.
യുവതിയെ ഇടിച്ചിട്ട വാഹനം ഓടിച്ചിരുന്ന പൊലീസ് ഓഫീസർ ഡാനിയേൽ ഓഡറർ ഈ കേസിന്റെ അന്വേഷണത്തെക്കുറിച്ച് പരിഹസിച്ച് മറ്റാെരു ഉദ്യോഗസ്ഥനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി. ജാനവിയുടെ മരണത്തെ പരിഹസിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി. സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ഡാനിയേൽ പ്രസിഡന്റ് കെവിൻ ഡേവിനോട് സംസാരിക്കുന്ന സംഭാഷണങ്ങളാണ് പുറത്തുവന്നത്.
താൻ ഒരാളെ ഇടിച്ചെന്നും അവർ മരിച്ചെന്നും ഡാനിയേൽ പറയുന്നുണ്ട്. സാധാരണ സംഭവമാണെന്നും 11,000ഡോളറിന് ചെക്ക് എഴുതണമെന്നും പറഞ്ഞ് ഇയാൾ ചിരിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപേർ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർത്തി. തുടർന്നാണ് പൊലീസ് അക്കൗണ്ടബിലിറ്റി ഓഫീസർ അന്വേഷണം ആരംഭിച്ചത്. ജാനവി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡാനിയേൽ അമിത വേഗത്തിലാണ് വാഹനമോടിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
An Indian student Jaahnavi Kandula from Andhra Pradesh was studying in USA. She was killed in a road accident by a Police car in January 2023. Now, 8 months after accident, a bodycam video of Daniel Auderer, who is Vice President of the Seattle Police Officers Guild, has gone… pic.twitter.com/QqnphGkNqw
— Anshul Saxena (@AskAnshul) September 13, 2023