മലയാള സിനിമയുടെ കാരണവർ

Sunday 17 September 2023 5:20 AM IST

​'​ഒ​രു​ ​പ്രാ​യം​ ​ക​ഴി​ഞ്ഞാ​ൽ​ ​ആ​ഘോ​ഷ​ങ്ങ​ളോ​ട് ​താ​ത്പ​ര്യം​ ​ഇ​ല്ലാ​താ​കും." ​ഒ​രാ​ഴ്ച​ ​മു​ൻ​പ് ​വി​ളി​ച്ച​പ്പോ​ൾ​ ​മ​ധു​ ​സാ​ർ​ ​പ​റ​ഞ്ഞു.​ന​വ​തി​യെ​പ്പ​റ്റി​ ​ചോ​ദി​ച്ചു.​'​'​അ​തേ​ ​ശാ​ര​ദേ,​ ​എ​നി​ക്ക് ​തൊ​ണ്ണൂ​റു​ ​വ​യ​സാ​യി​"". ​മ​ധു​സാ​റി​ന് ​പ്രാ​യ​മാ​യി​ ​എ​ന്ന് ​അ​റി​യാം.​ ​എ​ന്നാ​ലും​ ​തൊ​ണ്ണൂ​റു​ ​വ​യ​സ് ​വി​ശ്വ​സി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​കാ​ര​ണ​വ​രാ​ണ് ​മ​ധു​സാ​ർ.​ ​ന​ല്ല​ ​മ​ന​സി​ന് ​ഉ​ട​മ​യാ​യ​തി​നാ​ൽ​ ​ഇൗ​ശ്വ​ര​ൻ​ ​ആ​യു​സ് ​നീ​ട്ടി​ ​ന​ൽ​കു​ന്നു​ ​എ​ന്ന് ​ക​രു​തു​ന്നു.​ ​തു​ലാ​ഭാ​രം,​ ​സ്വ​യം​വ​രം​ .​ ​എ​നി​ക്ക് ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ളി​ലും​ ​മ​ധു​ ​സാ​ർ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​സ്വ​യം​വ​ര​ത്തി​ൽ​ ​നാ​യ​ക​നാ​യി​രു​ന്നു.​എ​ത്ര​യോ​ ​സി​നി​മ​ക​ളി​ൽ​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ച്ചു.​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്ര​ത്തി​ലും​ ​മ​ധു​ ​സാ​റാ​യി​രു​ന്നു​ ​നാ​യ​ക​ൻ. ഒ​രി​ക്ക​ലും​ ​ദേ​ഷ്യ​പ്പെ​ട്ട് ​കാ​ണാ​റി​ല്ല.​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റാ​ൻ​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ന​ട​ത്തു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​അ​ത്ഭു​തം​ ​തോ​ന്നിയിട്ടുണ്ട്.​ ​കു​റെ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​നേ​രി​ൽ​ ​ക​ണ്ടി​ട്ട്.​ ​വീ​ണ്ടും​ ​ഒ​രി​ക്ക​ൽ​കൂ​ടി​ ​കാ​ണ​ണ​മെ​ന്നു​ണ്ട്.​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​ഒ​രേ​പോ​ലെ​ ​വി​ശ്ര​മ​ ​ജീ​വി​ത​ത്തി​ലാ​ണ് .​ ​ഇ​നി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​ആ​ദ്യം​ ​മ​ധു​സാ​റി​നെ​ ​കാ​ണ​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ഇ​ട​യ്ക്ക് ​എ​പ്പോ​ഴെ​ങ്കി​ലും​ ​മ​ധു​സാ​ർ​ ​വി​ളി​ക്കാ​റു​ണ്ട്.​ ​അ​വ​സാ​നം​ ​വി​ളി​ച്ച​പ്പോ​ൾ​ ​മ​ധു​സാ​ർ​ ​ഏ​റെ​ ​സ​ന്തോ​ഷ​വാ​നാ​ണ്.​ ​എ​ന്നി​ലെ​ ​അ​ഭി​നേ​ത്രി​യെ​ ​മ​ല​യാ​ളി​ക​ളാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അം​ഗീ​ക​രി​ച്ച​ത് ​മ​ല​യാ​ളി​യാ​ണെ​ന്ന് ​മ​ധു​സാ​ർ​ ​ഒാ​ർ​മ്മ​പ്പെ​ടു​ത്താ​റു​ണ്ട്.​ ​ഇ​നി​ ​എ​നി​ക്ക് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്ന് ​അ​റി​യി​ല്ല.​ര​ണ്ടു​ ​വ​ർ​ഷം​ ​കൂ​ടി​ ​പി​ന്നി​ടാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​ഞാ​നും​ ​ന​വ​തി​യി​ൽ​ ​എ​ത്തും.​ ​മ​ധു​സാ​റി​ന് ​ന​വ​തി​ ​ആ​ശം​സ​ ​നേ​രു​ന്നു.

മധു - ശാരദ ചിത്രങ്ങൾ

മുറപ്പെണ്ണ് (1965)

അർച്ചന (1966)

മാണിക്യകൊട്ടാരം (1966)

തുലാഭാരം( 1968)

കടൽ (1968)

മനസ്വിനി (1968)

കറുത്ത പൗർണ്ണമി (1968)

വീട്ടുമൃഗം (1969)

കാക്കത്തമ്പുരാട്ടി (1970)

വിലയ്ക്കുവാങ്ങിയ വീണ (1971)

ആഭിജാത്യം (1971)

സ്വയംവരം (1972)

ഗന്ധർവക്ഷേത്രം (1972)

തീക്കാറ്റ് (1973)

തീർത്ഥയാത്ര (1972)

കന്യാദാനം 1976)

ഇതാ ഇവിടെവരെ (1977)

ആരാധന (1977)

അസ്തമയം (1978)

റൗഡിരാമു (1978)

സൊസൈറ്റി ലേഡി (1978)

ഇതാണെന്റ വഴി (1978)

അകലങ്ങളിൽ അഭയം (1980)

അമ്മയ്ക്കൊരു താരാട്ട് (2015)