വീടുപോലൊരാൾ

Sunday 17 September 2023 5:46 AM IST

 വീടുപോലൊരാൾ

കെ. വി. നദീർ

സന്തോഷത്തിലേക്ക് വഴിവെട്ടുന്ന ജീവിത സംതൃപ്തിയുടെ വഴി അടയാളങ്ങൾ തുറന്നു കാണിക്കുന്നതാണ് കെ. വി. നദീറിന്റെ വീടുപോലൊരാൾ എന്ന പുസ്തകം. മനുഷ്യന്റെ സവിശേഷതകളിലേക്കും നന്മയിലേക്കും കണ്ണു തുറിച്ച് നോക്കും വിധമുള്ള നാൽപ്പത്തിയാറ് അദ്ധ്യായങ്ങളടങ്ങിയ ലേഖനമാണിത്. ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അക്ഷരങ്ങളിലുള്ള വശമാണ് കെ. വി. നദീർ, വീടുപോലൊരാൾ എന്ന പുസ്തകത്തിൽ പറയുന്നത്.

പ്രസാധകർ ; സൈകതം ബുക്സ്

 മ​ല​യാ​ള​ ​നോ​വൽ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടിൽ

പ്ര​സ​ന്ന​രാ​ജൻ

മ​ല​യാ​ള​ ​നോ​വ​ലി​ന്റെ​ ​വി​കാ​സ​വും​ ​പ​രി​ണാ​മ​വും​ ​ച​രി​ത്ര​വും​ ​ക​ണ്ടെ​ത്തി​ ​അ​തി​ന്റെപ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ത്തി​ലെ​ ​പു​തി​യ​ ​നൂ​റ്റാ​ണ്ടി​ലെ​ ​നോ​വ​ലു​ക​ളെ​ ​പ​രി​ശോ​ധിക്കാനും​ ​വി​ല​യി​രു​ത്താ​നും​ ​ശ്ര​മി​ക്കു​ന്ന​ ​ഗ്ര​ന്ഥം.​ഒ​രു​പാ​ട് ​മാ​റ്റ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മായ നോ​വ​ൽ​ ​എ​ന്ന​ ​ക​ലാ​രൂപ​ത്തെ​ ​അ​ടു​ത്തു​നി​ന്നു​ ​കാ​ണാനുള്ള ​ശ്ര​മം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ആ​ധു​നി​ക​ ,​ആ​ധു​നി​കാ​ന​ന്ത​ര​ ​എ​ഴു​ത്തു​ശൈ​ലി​ക​ളെ​ക്കു​റി​ച്ചും​ ​അ​താ​തു​കാ​ല​ത്തെ​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​നോ​വ​ൽ​സൃ​ഷ്ടി​യു​ടെ​ ​ഘ​ട​ന​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​ക്കു​ന്ന​ത് ​എ​ങ്ങ​നെ​യെ​ന്നും​ ​ഈ​ ​ഗ്ര​ന്ഥം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്നു.​പ്ര​ശ​സ്ത​ ​സാ​ഹി​ത്യ​ ​വി​മ​ർ​ശ​ക​നാ​യ​ ​ഡോ.​കെ.​പ്ര​സ​ന്ന​രാ​ജ​ൻ​ ​എ​ഴു​തി​യ​ ​പു​സ്ത​കം. പ്ര​സാ​ധ​ക​ർ​ ​:​ ​ കേ​ര​ള​ ​ഭാ​ഷ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്

 F​e​m​a​le സെ​ക്സി​സ്റ്റു​ക​ൾ​ ഉ​ണ്ടാ​കും കാ​ലം

ന​സീം​ ​ബീ​ഗം

സ​മ​കാ​ലി​ക​സം​ഭ​വ​ങ്ങ​ളെ​ ​ഒ​രു​ ​സ്ത്രീ​ വായി​ക്കു​ന്ന​ ​വി​ധ​മാ​ണ് ​ഇ​തി​ലെ​ ​ഓ​രോ​ ​കു​റി​പ്പും.​അ​വ​ളു​ടെ​ ​തു​റ​ന്നു​ ​പ​റ​ച്ചി​ലു​ക​ൾ,​ ​ക​ണ്ടെ​ത്തു​ന്ന​ ​കാ​ഴ്ച​ക​ൾ.​ഇ​ട​പെ​ട​ലു​ക​ൾ​ ​അ​ങ്ങ​നെ​ ​കാ​ല​ത്തി​ന്റെ​ ​സ​മ​രേ​ഖ​ക​ളാ​വു​ന്നു.​ ​ഇ​ത്ത​രം​ ​സം​സാ​ര​ങ്ങ​ളാ​ണ് ​സാം​സ്കാരി​ക​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ളാ​യി​ ​മാ​റു​ന്ന​ത്.​വേ​റി​ട്ട​ ​ഈ​ ​ചി​ന്ത​ക​ൾ​ ​പെ​ണ്ണി​ട​ങ്ങ​ളി​ലെ​ ​ഭാ​ഷ​ണ​ങ്ങ​ള​ല്ല.​ മ​റി​ച്ച് യാ​ഥാ​ർ​ത്ഥ്യ​ത്തി​ന്റെ​ ​മു​ഖം​മൂ​ടി​ക​ളി​ല്ലാ​ത്ത​ ​അ​വ​ത​ര​ണ​ങ്ങ​ളാ​ണ്.​ഇ​ത്ത​രം​ ​സ​മീ​പ​ന​ങ്ങ​ളെ​യാ​ണ് ​നാം​ ​ച​ർ​ച്ച​യി​ലൂ​ടെ​ ​ബൗ​ദ്ധി​ക​ത​യു​ടെ​ ​വേ​റി​ട്ടൊ​രു​ ​ത​ല​ത്തി​ൽ​കാ​ണേ​ണ്ട​ത്.​ഇ​ത് ​അ​ത്ത​ര​ത്തി​ൽ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​പു​തി​യൊ​രു​ ​ദ​ർ​ശ​ന​മാ​യി​ ​വി​ല​യി​രു​ത്താ​വു​ന്ന​താ​ണ്.​പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ​ ​ന​സീ​മി​ന്റെ​ ​വ്യ​ത്യ​സ്ത ​വി​ഷ​യ​ങ്ങ​ളി​ലു​ള്ള​ ​നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ​ഉ​ള്ള​ട​ക്കം.​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ര​ച​ന. പ്ര​സാ​ധ​ക​ർ​:​ ഫെ​മിം​ഗോ​ ​ബു​ക്സ്