കേരളത്തെ ലക്ഷ്യം വച്ച് എത്തിച്ചത് 100 കോടിയുടെ മയക്കുമരുന്ന്; പിടിക്കപ്പെടുമെന്നായതോടെ കപ്പൽ കടലിൽ മുക്കി, ഒടുവിൽ തീരത്തടിഞ്ഞു

Friday 15 September 2023 10:35 AM IST

കവറത്തി: ആൻഡമാൻ ദ്വീപിൽ വൻ ലഹരിവേട്ട നടന്നതായി റിപ്പോർട്ട്. കസ്റ്റംസ് പ്രിവന്റീവ്, എക്‌സൈസ് സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

ലഹരി മാഫിയ സംഘം കടലിൽ മുക്കിയ കപ്പലിലെ മയക്കുമരുന്ന് വ്യാപകമായി ആൻഡമാൻ തീരത്ത് എത്തിയിരുന്നു. ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിൻ സംയുക്ത സംഘം നശിപ്പിച്ചു. പ്രദേശവാസികൾ രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തെ ഏൽപ്പിച്ചു. ദ്വീപിൽ നിന്ന് കേരളത്തിലേയ്‌ക്കാണ് മയക്കുമരുന്ന് ഒഴുകുന്നതെന്ന് അധികൃതർ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. 100 കോടിയോളം വിലവരുന്ന മയക്കുമരുന്നാണ് ബങ്കറിൽ നിന്ന് കണ്ടെത്തി നശിപ്പിച്ചത്.