പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Saturday 16 September 2023 12:56 AM IST
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്‌സിംഗ് കോളജുകളിൽ പോസ്റ്റ് ബേസിക് ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ 18നു മുമ്പ് ഇമെയിൽ വഴി നൽകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0471- 2560363, 364.