റൂട്രോണിക്സ്: 6 കോഴ്സുകൾക്ക് കൂടി അംഗീകാരം
Saturday 16 September 2023 12:04 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ആറ് തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾക്കു കൂടി സർക്കാർ അംഗീകാരം.ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ സി.എ.ടി, ഡിപ്ലോമ ഇൻ സിവിൽ സി.എ.ടി, ഡിപ്ലോമ ഇൻ മെക്കാനിക്കൽ സി.എ.ടി, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ഡിപ്ലോമ ഇൻ ജി.എസ്.ടി പ്രാക്ടീഷണർ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. സർക്കാർ അംഗീകാരമുള്ള 30 കോഴ്സുകൾക്കു പുറമേ റൂട്രോണിക്സ് അംഗീകാരമുള്ള റെഗുലർ ഡിപ്ലോമ, ഹ്രസ്വകാല കോഴ്സുകളുമുണ്ട്.വിവരങ്ങൾക്ക്: 7012800260