കുസാറ്റിൽ ഒഴിവുകൾ

Saturday 16 September 2023 12:07 AM IST

കൊച്ചി: കുസാറ്റിലെ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ എൻജിനിയർ ട്രെയിനി (2), ടെക്‌നിക്കൽ അസിസ്റ്റന്റ് ട്രെയിനി (2) ഒഴിവുകളുണ്ട്. പ്രായപരിധി: 28. 30നകം അപേക്ഷിക്കണം. വിവരങ്ങൾ: www.sticindia.com

• സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റ്,റിസർച്ച് അസിസ്റ്റന്റ്,ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ഒഴിവുകൾ: യഥാക്രമം 40,000 രൂപയും 32,000 രൂപയുമാണ് വേതനം. ബയോഡേറ്റ 20നകം sifcusatprojects@gmail.com ഇ-മെയിൽ അയക്കണം.
• കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ (പി.ഡി.എഫ് -1), ജൂനിയർ റിസർച്ച് ഫെല്ലോ (ജെ.ആർ.എഫ് -2) ഒഴിവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,കമ്പ്യൂട്ടർവിഷൻ ആൻഡ് അനലിറ്റിക്‌സ് എന്ന വിഷയത്തിലാണ് പ്രോജക്ട്. പി.ഡി.എഫിന് 41,000 രൂപയും ജെ.ആർ.എഫിന് 25,000 രൂപയുമാണ് വേതനം. 18 % വീട്ടുവാടകബത്തയും ലഭിക്കും. സിവിയും വിഷയത്തിൽ പ്രാവീണ്യം തെളിയിക്കുന്ന ഒരുപേജിലുള്ള എഴുത്തും സഹിതം റൂസ പ്രോജക്ട് എന്ന സബ്ജക്ട് ലൈനോടെ 22നകം ഇമെയിൽ ചെയ്യണം. cpslabcusat@gmail.com

• മറൈൻ ബയോളജി,മൈക്രോ ബയോളജി,ബയോകെമിസ്ട്രി വകുപ്പിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. വേതനം 31,000 രൂപ. സർട്ടിഫിക്കറ്റുകളും സിവിയും sajeev@cusat.ac.in ഇ-മെയിൽ 20നകം അയക്കണം.