പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 72കാരനായ 'ഇംഗ്ലീഷ് മാനെ' കൈയോടെ പൊക്കി പൊലീസ്
Friday 15 September 2023 11:47 PM IST
പോത്തൻകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വൃദ്ധൻ അറസ്റ്റിൽ.കണിയാപുരം കീഴാവൂർ കമല ഭവനിൽ ഇംഗ്ലീഷ് മാൻ എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെയാണ് (72)മംഗലപുരം പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. കീഴാവൂർ ജംഗ്ഷനിൽ ശ്രീദേവി സ്റ്റോർ എന്ന കട നടത്തുകയാണ് പ്രതി.
സ്‌കൂളിലേക്ക് പോകുന്ന വഴി കടയിൽ കയറി സാധനം വാങ്ങുന്ന സമയത്താണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്‌കൂളിലെത്തിയ പെൺകുട്ടി വിഷാദാവസ്ഥയിൽ ഇരിക്കുന്നത് കണ്ട അദ്ധ്യാപിക കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരം പറയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിനെ അറിയിക്കുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.