ലണ്ടനിൽ നിന്നും വരുന്ന മലയാള സിനിമ "ആനന്ദപുരം ഡയറീസ്"; കേന്ദ്ര കഥാപാത്രമായി മീന
Saturday 16 September 2023 9:16 AM IST
ലണ്ടൻ മലയാളിയായ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന "ആനന്ദപുരം ഡയറീസ്" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൽപ്പറ്റയിൽ തുടങ്ങി. മീനയാണ് കേന്ദ്ര കഥാപാത്രം. ജാഫർ ഇടുക്കി, സുധീർ കരമന, സിദ്ധാർത്ഥ് ശിവ, മാല പാർവതി അടക്കമുള്ളവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. ലണ്ടനിലെ നീൽ ട്രാവൽസ് എന്ന ട്രാവൽ ഏജൻസി ഉടമ കൂടിയാണ് നിർമ്മാതാവ് ശശി.