ചിരിപ്പിച്ച് സോമൻ, ചിന്തിപ്പിക്കുന്ന കാഴ്ച ; ട്രെയിലർ
Sunday 17 September 2023 6:00 AM IST
വിനയ് ഫോർട്ട് നായകനായി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവ് എന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കൃതാവുള്ള കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായി വിനയ് ഫോർട്ട് എത്തുന്നു. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.നാട്ടുകാരായ പതിനാറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.രഞ്ജിത്ത് കെ. ഹരിദാസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ഛായാഗ്രഹണം സുജിത് പുരുഷൻ.സംഗീതം പി .എസ് ജയഹരി ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്റ്റർ വർക്സ് സ്റ്റുഡിയോസിന്റെ ബാനറിൽ മിഥുൻ കുരുവിള, രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത് എന്നിവർ ചേർ ന്നാണ് നിർമ്മാണം. പി .ആർ. ഒ എ .എസ് ദിനേശ്.