ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ യഷ്, വില്ലനായി ടൊവിനോ എത്താൻ സാദ്ധ്യത
വില്ലനായി ടൊവിനോ എത്താൻ സാദ്ധ്യത
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നട സൂപ്പർ സ്റ്റാർ യഷ് നായകൻ.മയക്കുമരുന്ന് മാഫിയയെ കേന്ദ്രകരിച്ചാണ് യഷ് ചിത്രത്തിന്റെ കഥ ഗീത മോഹൻദാസ് പറയുന്നത്.
ഗോവ കടൽത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടർ സംഭവങ്ങളുമാണ് ബിഗ് ബഡ്ജറ്രിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ 23ന് ആരംഭിക്കും. ചിത്രീകരണം എവിടെ ആരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. യഷ് 19 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ടൊവിനോ തോമസ് എത്താൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. മറ്റു ഭാഷകളിൽനിന്നുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട യഷ് ആഴ്ചകൾക്ക് മുൻപാണ് ഗീതുവിനെ സമ്മതം അറിയിക്കുകയായിരുന്നു. നിവിൻ പോളി നായകനായ മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.ബാലതാരമായി വെള്ളിത്തിരയിൽ എത്തി നായികയായി മാറിയ ഗീതു ഇപ്പോൾ അതേസമയം രാമായണത്തെ ആസ്പദമാക്കി നിതീഷ് തിവാരി ഒരുക്കുന്ന ചിത്രത്തിൽ യഷ് അഭിനയിക്കുന്നുണ്ട്.