പി എസ് സിയുടെ വ്യാജനിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടി,​ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

Monday 18 September 2023 8:46 PM IST

തിരുവനന്തപുരം : പി.എസ്.സിയുടെ വ്യാജനിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങങിയത്. കേസിലെ മറ്റൊരു പ്രതി തൃശൂർ‌ സ്വദേശി രശ്മി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

പി.എസ്.സിയുടെ വ്യാജനിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്,​ പ്രതികളായ ആർ. രാജലക്ഷ്മി,​ വാവ അടുർ എന്നിവർക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.രാ​ജ​ല​ക്ഷ്മി​യാ​ണ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​തെ​ന്നാ​ണ് ​ര​ശ്മി​ ​പ​റ​യു​ന്ന​ത്.​ ​ജോ​ലി​ ​തേ​ടി​യാ​ണ് ​ര​ശ്മി​യും​ ​രാ​ജ​ല​ക്ഷ്മി​യെ​ ​സ​മീ​പി​ച്ച​ത​ത്രെ.​ ​തു​ട​ർ​ന്ന് ​ത​ട്ടി​പ്പി​ൽ​ ​പ​ങ്കാ​ളി​യാ​വു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ​ ​ത​സ്തി​ക​ക​ളു​ണ്ടെ​ന്നും​ ​ഒ​രു​മി​ച്ചാ​ണ് ​ആ​ളു​ക​ളെ​ ​എ​ടു​ക്കു​ന്ന​തെ​ന്നും​ ​പ​റ​ഞ്ഞ് ​കൂ​ടു​ത​ൽ​ ​പേ​രെ​ ​കൊ​ണ്ടു​വ​രാ​ൻ​ ​രാ​ജ​ല​ക്ഷ്മി​ ​ര​ശ്മി​യോ​ട് ​നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​മ​ണി​ ​ചെ​യി​ൻ​ ​മാ​തൃ​ക​യി​ലാ​ണ് ​ഇ​വ​ർ​ ​ആ​ളു​ക​ളെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഒ​രു​മി​ച്ചാ​ണ് ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ന​ട​ക്കു​ന്ന​തെ​ന്നും​ ​കൂ​ടു​ത​ൽ​ ​പേ​രെ​ ​കൊ​ണ്ടു​വ​രാ​നും​ ​നി​ർ​ദ്ദേ​ശി​ക്കും.​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളെ​ ​എ​ത്തി​ച്ചാ​ൽ​ ​ന​ൽ​കേ​ണ്ട​ ​പ​ണ​ത്തി​ന് ​ഇ​ള​വു​ക​ളും​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്യും.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ ​ത​ന്നെ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളെ​ ​കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

വി​ശ്വ​സ്ത​രാ​യ​വ​രെ​ ​മാ​ത്ര​മേ​ ​കൊ​ണ്ടു​വ​രാ​വൂ​വെ​ന്നും​ ​നി​ർ​ദ്ദേ​ശി​ക്കും.​ ​ഇ​വ​രെ​ ​വി​ശ്വ​സി​പ്പി​ക്കാ​ൻ​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ലൂ​ടെ​ ​പ​ല​ർ​ക്കും​ ​ജോ​ലി​ ​കി​ട്ടി​യെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ 35​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു​ ​പൊ​ലീ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​എ​ന്നാ​ൽ​ ​ഇ​തി​ലേ​റെ​ ​രൂ​പ​ ​ഇ​വ​ർ​ ​ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.നി​ര​വ​ധി​ ​പേ​രെ​ ​ജോ​ലി​ ​ന​ൽ​കാ​മെ​ന്ന​ ​പേ​രി​ൽ​ ​പ​റ്റി​ച്ചി​ട്ടു​ണ്ട്.​ ​പ​ണം​ ​ന​ൽ​കി​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ളം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ജോ​ലി​ ​കി​ട്ടാ​താ​യ​തോ​ടെ​ ​പ​ല​രും​ ​ബ​ഹ​ള​മു​ണ്ടാ​ക്കി.​ ​ഇ​തോ​ടെ​യാ​ണ് ​പി.​എ​സ്.​എ​സി​യി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ത്താ​നെ​ന്ന​ ​പേ​രി​ൽ​ ​വ്യാ​ജ​ ​ക​ത്തു​ണ്ടാ​ക്കി​യ​ത്.​ക​ഴ​ക്കൂ​ട്ടം​ ​സൈ​ബ​ർ​ ​സി​റ്റി​ ​എ.​സി.​പി​ ​ഡി.​കെ​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​എ​സ്.​എ​ച്ച്.​ഒ​ ​ഹ​രി​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.