വീണ്ടും ഞെ‌ട്ടിച്ച് പാർവതി തിരുവോത്ത്,​ പുത്തൻ മേക്കോവർ ചിത്രങ്ങൾ വൈറൽ

Monday 18 September 2023 10:54 PM IST

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലും സജീവമായ താരം പലപ്പോഴും തന്റെ സ്വതന്ത്ര നിലപാടുകളുടെ പേരിൽ വിമ‌ർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വ്യത്യസ്ത മേക്കോവർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയിയിൽ പങ്കുവച്ചിരുന്നു.

ഒറ്റനോട്ടത്തിൽ ഇത് പാർവതി തിരുവോത്ത് തന്നെയോ എന്ന് സംശയം തോന്നുന്ന ചിത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ അതിന്റെ തുടർച്ചയെന്നോണം പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം,​. ഷാഫി ഷക്കീർ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

വിക്രമിന്റെ തങ്കലാൻ ആണ് പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം. മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അനിരുദ്ധ് റോയ് ചൗധരിയുടെ ചിത്രത്തിലും അടുത്തിടെ പാർവതി അഭിനയിച്ചിരുന്നു. പങ്കജ് ത്രിപാഠി, സഞ്ജലി സംഘി എന്നിവരാണ് മറ്റു താരങ്ങൾ. വണ്ടർ വുമൺ എന്ന ചിത്രമാണ് പാർവതിയുടേതായി അവസാനം റിലീസ് ചെയ്തത്.അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ഇംഗ്ളീഷ് ഭാഷയിലായിരുന്നു,​