തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

Tuesday 19 September 2023 8:31 AM IST

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ളസ് ടു വിദ്യാർത്ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056)

Advertisement
Advertisement