നിറവ് പദ്ധതി വിളവെടുപ്പ്

Wednesday 20 September 2023 12:25 AM IST

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി മറവൻതുരുത്ത് ശാന്തിനികേതൻ എൽ പി സ്‌കൂളിൽ നടന്ന പൂക്കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. എസ്.എൻ എഡ്യൂക്കേഷൻ ട്രസ്റ്റ് മാനേജർ ടി.കെ.സാബു, ഹെഡ്മിസ്ട്രസ് വിദ്യ എൻ.ശർമ്മ, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ഷിജു, വാർഡ് മെമ്പർ ഗീത ദിനേശൻ, പി.ടി.എ പ്രസിഡന്റ് ഹരീഷ്‌കുമാർ, മാതൃസംഗമം പ്രസിഡന്റ് സിനി, അബ്ദുൾ ജമാൽ എന്നിവർ പങ്കെടുത്തു.