കാൻസർ രോഗനിർണയ ക്യാമ്പ്
Wednesday 20 September 2023 1:43 AM IST
വർക്കല: പേറേറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെയും ബി.പി.എം മോഡൽ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം റീജിയേണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് 20ന് രാവിലെ 10 മുതൽ 1മണിവരെ ബി.പി.എം മോഡൽ സ്കൂളിൽ നടത്തും. സ്ത്രീകൾക്കും പുരുഷന്മാർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പരിശോധനകൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9846619156, 9746624698, 9846703969