പാലിയേറ്റീവ് പരിശീലനം

Tuesday 19 September 2023 9:29 PM IST

കാഞ്ഞങ്ങാട്: കേരള എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി യോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ശോഭ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പരിചരണം വർഗ്ഗ ബഹുജന പങ്കാളിത്തം എന്ന വിഷയത്തിൽ പാലിയേറ്റീവ് കെയർ കണ്ണൂർ ജില്ലാ കോർഡിനേറ്റർ എ.കെ.സനോജ്,ഗൃഹ കേന്ദ്രീകൃത പരിചരണം എന്ന വിഷയത്തിൽ എഫ്.എച്ച്.സി കയ്യൂർ പാലിയേറ്റീവ് നേഴ്സ് പി.വി.പ്രീത എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ഭാനു പ്രകാശ് സ്വാഗതവും ട്രഷറർ എം. ജിതേഷ് നന്ദിയും പറഞ്ഞു.