ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ്
Wednesday 20 September 2023 1:30 AM IST
തൃശൂർ: ജില്ലാ ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ബോയ്‌സ് വിഭാഗത്തിൽ നോട്ടർ ഡാം സ്‌കൂൾ അതിരപ്പിള്ളിയും, ഗേൾസ് വിഭാഗത്തിൽ ഇ.എൻ സമാജം സ്‌കൂൾ എടമുട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി നിർവഹിച്ചു. ത്രോബാൾ അസോസിയേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വി.സി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ആർ അജിത്ബാബു, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി രവി, ആകാശ് ടി., ഒബ്‌സെർവർ അരവിന്ദ് ബാബു തുടങ്ങിയവർ സംസാരിച്ചു. ബോയ്‌സ് വിഭാഗത്തിൽ നോട്ടർ ഡാം സ്‌കൂളിലെ ആഷ്‌ലിനും, ഗേൾസ് വിഭാഗത്തിൽ പ്ലേബാൾ വാടാനപ്പിള്ളിയിലെ നിമ്മിയും ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരായി.