ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി; സംഭവം വയനാട്ടിൽ
Wednesday 20 September 2023 6:56 AM IST
വയനാട്: ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. വെണ്ണിയോട് കുളവയൽ സ്വദേശി അനിഷയാണ് (35) കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി.
മുകേഷ് അനിഷയെ ക്രൂരമായി മർദ്ദിച്ചതിനുശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞവർഷമായിരുന്നു ഇരുവരും വിവാഹിതരയാത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.