ഐ ഫോണ്‍ 15 സീരീസ് വാങ്ങാൻ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ല, 6000 രൂപ  വരെ കിഴിവ്, വിലയും കിഴിവുകളും ഇങ്ങനെ

Wednesday 20 September 2023 11:43 AM IST

ഐ ഫോൺ വാങ്ങണമെങ്കിൽ ഇതിലും നല്ല അവസരം ഇനി ലഭിച്ചേക്കില്ല. ഇന്ത്യയിൽ ആപ്പിൾ തങ്ങളുടെ 'ഐഫോൺ 15' സീരീസിന് 6000 രൂപ വരെ വലിയ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ആപ്പിൾ ഇന്ത്യ വെബ് സൈറ്റിൽ നിന്നും ഡൽഹിയിലെയും മുംബയിലെയും അവരുടെ സ്റ്റോറുകളിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്. സെപ്തംബർ 22 മുതലാണ് ഫോൺ ഇന്ത്യയിൽ ലഭിച്ചുതുടങ്ങുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്ന് ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങുകയാണെങ്കിലും 6000 കിഴിവ് ലഭിക്കും.


ഉൽപ്പന്നങ്ങളുടെ വിലയും കിഴിവുകളും

iPhone 15:വില 79,900 രൂപ,എന്നാൽ കിഴിവോടെ 74,900 രൂപ.

iPhone 15 Plus:വില 89,900 രൂപ,എന്നാൽ കിഴിവോടെ 84,900 രൂപ.

iPhone 15 Pro:വില 1,34,900 രൂപ,എന്നാൽ ഒരു കിഴിവോടെ 128,900 രൂപ.

iPhone 15 Pro Max: വില 159,900 രൂപ,എന്നാൽ കിഴിവോടെ 153,900 രൂപ.

iPhone 14:വില 69,900 രൂപ,എന്നാൽ കിഴിവോടെ ഇപ്പോൾ 65,900 രൂപ.

iPhone 14 Plus:വില 79,900 രൂപ,എന്നാൽ കിഴിവോടെ ഇപ്പോൾ 75,900 രൂപ.

iPhone 13:വില 59,900 രൂപ,എന്നാൽ ഒരു കിഴിവോടെ 56,900 രൂപ.

iPhone SE:വില 49,900 രൂപ,എന്നാൽ കിഴിവോടെ ഇപ്പോൾ 47,990 രൂപയാണ്.

ആപ്പിൾ വാച്ച് സീരീസ് 9:വില 41,900 രൂപ,എന്നാൽ കിഴിവോടെ ഇപ്പോൾ 39,400 രൂപ.

Apple Watch Ultra 2:വില 89,900 രൂപ,കിഴിവോടെ ഇത് ഇപ്പോൾ 86,900 രൂപ.

Apple Watch SE:വില 29,900 രൂപ,എന്നാൽ കിഴിവോടെ 28,400 രൂപ.