രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്: കരുവന്നൂർ തട്ടിപ്പ് പുറത്തു കൊണ്ടുവന്നവർക്ക് ഭീഷണി

Thursday 21 September 2023 12:52 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പും ക്രമക്കേടും പുറത്തുകൊണ്ടുവന്ന സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ക്രമക്കേട് സംബന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ബേബി ജോണിന് ആദ്യം പരാതി നൽകിയ പൊറത്തിശേരി സ്വദേശി എം.വി സുരേഷിനും സി.പി.എം വിട്ട് ഇരിങ്ങാലക്കുട നഗരസഭയിൽ ബി.ജെ.പി കൗൺസിലറായ ടി.കെ ഷാജൂട്ടനുമാണ് ഭീഷണിയെന്നാണ് റിപ്പോർട്ട്.

സുരേഷിന്റെ പൊറത്തിശേരിയിലെ വീടിന് മുന്നിലും ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. 2005ൽ ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്സ്റ്റൻഷൻ കൗണ്ടർ മാനേജരായിരുന്നു സുരേഷ്.

2015ൽ പൊറത്തിശേരിയിലെ ഒരു വ്യക്തിയുടെ 67,500 രൂപയുടെ നിക്ഷേപത്തിൽ നിന്ന് സെക്രട്ടറിയും വനിതാ ജീവനക്കാരിയും ചേർന്ന് ലോണെടുത്തതിനെക്കുറിച്ച് പരാതിപ്പെട്ടതോടെ സുരേഷിനെതിരെ ബാങ്ക് അധികൃതർ വനിതാ ജീവനക്കാരിയിൽ നിന്നും പരാതി എഴുതി വാങ്ങി. 2015 നവംബർ 11ന് സസ്‌പെൻഡ് ചെയ്തു. ഇതോടെ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു. 2018 ആഗസ്റ്റ് 20ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 2019 ജനുവരി 16ന് ജോയിന്റ് രജിസ്ട്രാർക്കും ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയിരുന്നു.

പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജൂട്ടനും ക്രമക്കേട് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. ഭീഷണിയുണ്ടെന്ന് സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞതോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ രണ്ടുവർഷം മുൻപ് സി.സി ടിവി സ്ഥാപിച്ചിരുന്നു. തട്ടിപ്പിനെതിരായ പ്രതിഷേധ പരിപാടികളിലും സജീവമായിരുന്നു. പിന്നീട് സി.പി.എം പുറത്താക്കി. ബി.ജെ.പിയിൽ ചേർന്നശേഷം കൗൺസിലറായി.

 സ​തീ​ശ​ന്റെ​ 9​ ​ആ​ധാ​ര​ങ്ങൾ ചെ​യ്തു​ ​:​ ​ആ​ധാ​ര​മെ​ഴു​ത്തു​കാ​രൻ

​ക​രു​വ​ന്നൂ​ർ​ ​ക​ള്ള​പ്പ​ണ​ക്കേ​സി​ൽ​ ​ഇ.​ഡി​യു​ടെ​ ​പി​ടി​യി​ലാ​യ​ ​സ​തീ​ശ​നും​ ​ഇ​ട​നി​ല​ക്കാ​ര​നു​മാ​യി​ 9​ ​ആ​ധാ​ര​ങ്ങ​ൾ​ ​ന​ട​ത്തി​ക്കൊ​ടു​ത്തെ​ന്നും​ ​വ​ഴി​വി​ട്ട​ ​ഇ​ട​പാ​ടു​ക​ൾ​ ​അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും​ ​ആ​ധാ​രം​ ​എ​ഴു​ത്തു​കാ​ര​ൻ​ ​ജോ​ഫി​ ​കൊ​ള്ള​ന്നൂ​ർ.​ ​സ​തീ​ശ​നെ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പ​രി​ച​യ​മു​ണ്ട്.​ ​സ​തീ​ശ​നാ​യി​ ​ആ​ധാ​രം​ ​എ​ഴു​താ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​ഒ​രു​ ​കൊ​ല്ല​മാ​യി.​ ​ഏ​താ​ണ്ട് ​മു​ക്കാ​ൽ​ ​കോ​ടി​യു​ടെ​ ​ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി.​ ​സ​തീ​ശ​ൻ,​ ​ഭാ​ര്യ,​ ​സ​ഹോ​ദ​ര​ൻ,​ ​മ​ധു​സൂ​ദ​ന​ൻ​ ​എ​ന്നി​വ​ർ​ക്കാ​യാ​ണ് ​ആ​ധാ​ര​ങ്ങ​ൾ​ ​ചെ​യ്ത​ത്.​ ​സ​തീ​ശ​നും​ ​സ​ഹോ​ദ​ര​നു​മാ​ണ് ​വ​ന്നി​രു​ന്ന​ത്.​ ​ഭാ​ര്യ​യു​ടെ​ ​പേ​രി​ൽ​ ​തൃ​ശൂ​രി​ലെ​ ​വെ​ള​പ്പാ​യ​യി​ലും​ ​സ​ഹോ​ദ​ര​നാ​യി​ ​ക​ണ്ണൂ​രി​ലും​ ​സ്ഥ​ലം​ ​വാ​ങ്ങി​യ​തി​ന്റെ​ ​ആ​ധാ​ര​ങ്ങ​ളാ​ണ് ​ചെ​യ്തു​ ​കൊ​ടു​ത്ത​ത്.​ ​ര​ണ്ട് ​ആ​ധാ​ര​ങ്ങ​ൾ​ ​ചെ​റി​യ​താ​യി​രു​ന്നു.