മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിൽ പര്യടനത്തിന്

Thursday 21 September 2023 12:01 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലിറങ്ങി ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവംബർ 18 മുതൽ ഡിസംബർ 24 വരെയായി 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലും പര്യടനത്തിനാണ് മന്ത്രിസഭാ തീരുമാനം.

നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാരുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയാനാണ് പര്യടനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലങ്ങളിൽ ബഹുജന സദസും നടത്തും. ഒരു ദിവസം നാല് മുതൽ അഞ്ച് വരെ മണ്ഡലങ്ങളിൽ പര്യടനമുണ്ടാകും. നവംബർ 18ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എൽ.എമാർ നേതൃത്വം വഹിക്കും. സംഘാടക സമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ ഈ മാസം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും മഹിളകളും വിദ്യാർത്ഥികളുമടങ്ങുന്ന ബഹുജന സദസ്സുകൾ ആസൂത്രണം ചെയ്യും. കലാപരിപാടികളും സംഘടിപ്പിക്കും.

മണ്ഡലം സദസ്സിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർത്ഥി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് ജേതാക്കൾ, തെയ്യം കലാകാരന്മാർ, സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, കലാ സാംസ്‌കാരിക സംഘടനകൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറിയെയും, സംസ്ഥാന തല കോ-ഓർഡിനേറ്ററായി പാർലമെന്ററികാര്യ മന്ത്രിയെയും ചുമതലപ്പെടുത്തി. ജില്ലകളിൽ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കായിരിക്കും. മന്ത്രിമാരില്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏൽപ്പിക്കും. ജില്ലകളിൽ നടത്തിപ്പ് ചുമതല ജില്ലാ കളക്ടർമാർക്കായിരിക്കും.

 മ​ന്ത്രി​സ​ഭാ​ ​പു​നഃ​സം​ഘ​ട​ന​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല​: ഇ.​പി.​ ജ​യ​രാ​ജൻ

മ​ന്ത്രി​സ​ഭാ​ ​പു​നഃ​സം​ഘ​ട​ന​ ​ഇ​ട​തു​മു​ന്ന​ണി​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ.​ ​മു​ൻ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​മു​ന്ന​ണി​യി​ൽ​ ​പ​ല​തും​ ​ച​ർ​ച്ച​ചെ​യ്യും.​ ​അ​തെ​ല്ലാം​ ​പ​റ​യാ​നാ​വി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.
ഇ​തു​വ​രെ​ ​ച​ർ​ച്ച​ചെ​യ്യാ​ത്ത​ ​വി​ഷ​യം​ ​ഒ​രു​വ​ശ​ത്ത് ​നി​ന്ന് ​ആ​രോ​ ​അ​ടി​ച്ചു​വി​ട്ടു.​ ​എ​ല്ലാ​വ​രും​ ​അ​ത് ​ഏ​റ്റെ​ടു​ത്തു.​ ​അ​ടി​ച്ചു​വി​ട്ട​യാ​ൾ​ ​മ​റ്റു​ള്ള​വ​രെ​ ​പ​റ്റി​ച്ചു.​ ​എ​ൽ.​ജെ.​ഡി​ ​മാ​ത്ര​മ​ല്ല,​ ​എ​ല്ലാ​പാ​ർ​ട്ടി​ക​ളും​ ​മു​ന്ന​ണി​യി​ൽ​ ​പ​ല​കാ​ര്യ​ങ്ങ​ളി​ലും​ ​ക​ത്തു​ന​ൽ​കും.​ ​കോ​വൂ​ർ​ ​കു​ഞ്ഞു​മോ​ൻ​ ​ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പാ​ർ​ട്ടി​ക്കും​ ​കാ​ര്യ​ങ്ങ​ൾ​ ​ബോ​ദ്ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഒ​രു​ ​പാ​ർ​ട്ടി​ ​എ​ന്തെ​ങ്കി​ലും​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ​ ​ഒ​രു​ ​തെ​റ്റു​മി​ല്ല.
ഒ​രേ​സ​മ​യ​ത്ത് ​എ​ല്ലാ​വ​ർ​ക്കും​ ​മ​ന്ത്രി​സ്ഥാ​നം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ചി​ല​ർ​ക്ക് ​ര​ണ്ട​ര​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ൾ​ ​സ്ഥാ​നം​ ​ന​ൽ​കു​മെ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​ആ​ ​തീ​രു​മാ​നം​ ​ന​ട​പ്പാ​കും.​ ​അ​ത് ​എ​ൽ.​ജെ.​ഡി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ഒ​രു​മി​ച്ചെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​ണ്.​ ​അ​തു​പ്ര​കാ​രം​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​രു​ ​മ​ന​സോ​ടെ​ ​ഇ​ട​തു​മു​ന്ന​ണി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​മു​ന്ന​ണി​ക്ക് ​പു​റ​ത്തു​ള്ള​ ​വ​ലി​യ​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ​ ​കൂ​ടി​ ​ഇ​ട​തു​മു​ന്ന​ണി​ക്ക് ​ഒ​പ്പം​വ​രും.

 ജ​ന​കീ​യ​ ​സ​ദ​സ് ​വി​ജ​യി​പ്പി​ക്കാ​ൻ​ ​രം​ഗ​ത്തി​റ​ങ്ങും
സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​ജ​ന​കീ​യ​ ​സ​ദ​സ് ​വി​ജ​യി​പ്പി​ക്കാ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ജീ​വ​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​തി​ന് ​മു​ന്നോ​ടി​യാ​യി​ ​കേ​ര​ള​പ്പി​റ​വി​ ​ദി​ന​മാ​യ​ ​ന​വം​ബ​ർ​ ​ഒ​ന്നു​മു​ത​ൽ​ ​ഏ​ഴു​വ​രെ​ ​ന​ട​ത്തു​ന്ന​ ​കേ​ര​ളീ​യം​ ​പ​രി​പാ​ടി​യും​ ​വ​ൻ​ ​വി​ജ​യ​മാ​ക്കും.​ ​മ​ഞ്ചേ​ശ്വ​ര​ത്തു​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​സ​ദ​സ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​അ​വ​സാ​നി​ക്കും.
പു​തു​പ്പ​ള്ളി​യി​ലു​ണ്ടാ​യ​ത് ​സ​ഹ​താ​പ​ത​രം​ഗ​മാ​ണ്.​ ​അ​ത് ​ഇ​നി​ ​ച​ർ​ച്ച​ചെ​യ്യേ​ണ്ട​തി​ല്ല.​ ​പു​തി​യ​ ​കേ​ര​ളം​ ​എ​ന്ന​ത് ​ഒ​രു​ ​വ​ർ​ഷ​മോ​ ​ര​ണ്ടു​വ​ർ​ഷ​മോ​ ​കൊ​ണ്ടു​ണ്ടാ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ​ജ​ന​കീ​യ​ ​സ​ദ​സി​ലൂ​ടെ​ ​ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.​ ​ഓ​രോ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​ ​അ​വി​ടെ​ ​എ​ന്താ​ണ് ​വേ​ണ്ട​തെ​ന്ന് ​അ​റി​യു​ക​യും​ ​അ​ത് ​അ​തി​വേ​ഗം​ ​അ​വി​ടെ​ ​ന​ട​പ്പാ​ക്കു​ക​യും​ ​ചെ​യ്യും.