ചുവന്ന ഷർട്ട് ധരിച്ച് പോർട്ടർമാർക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ
ന്യൂഡൽഹി: ചുവന്ന ഷർട്ട് ധരിച്ച്, പോർട്ടർമാർക്കൊപ്പം പെട്ടിചുമക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്ത്. ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ന് രാവിലെയാണ് അദ്ദേഹം ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പോർട്ടർമാരുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തി. അവരുടെ പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം അവർക്കൊപ്പം പെട്ടി ചുമന്നു. ഈ സമയം, പോർട്ടർമാർ രാഹുൽ ഗാന്ധിയ്ക്ക് മുദ്രാവാക്യം വിളിക്കുന്നുണ്ട്.
പോർട്ടർമാർ തന്നെയാണ് ചുവന്ന ഷർട്ടും ബാഡ്ജുമൊക്കെ നൽകിയത്. ഇവരോട് ചർച്ച ചെയ്യുന്ന ചിത്രം രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ മെക്കാനിക്കിനൊപ്പവും, കർഷകർക്കൊപ്പവുമൊക്കെ പണിയെടുക്കുന്ന ചിത്രങ്ങൾ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
जननायक राहुल गांधी जी आज दिल्ली के आनंद विहार रेलवे स्टेशन पर कुली साथियों से मिले।
— Congress (@INCIndia) September 21, 2023
पिछले दिनों एक वीडियो वायरल हुआ था जिसमें रेलवे स्टेशन के कुली साथियों ने उनसे मिलने की इच्छा जाहिर की थी।
आज राहुल जी उनके बीच पहुंचे और इत्मीनान से उनकी बात सुनी।
भारत जोड़ो यात्रा जारी है.. pic.twitter.com/QrjtmEMXmZ