മലയാളത്തിലെ പ്രമുഖ നിർമ്മാതാവുമായുള്ള വിവാഹം; പ്രതികരണവുമായി തൃഷ രംഗത്ത്
തെന്നിന്ത്യയിലെ സൂപ്പർ നായികമാരുടെ പട്ടികയെടുത്താൻ അതിൽ ആദ്യം തന്നെ കാണാവുന്ന പേരാണ് തൃഷ. തെലുങ്കിലും തമിഴിലും തിരക്കേറിയ താരം നിവിൻ പോളി നായകനായ മലയാളം ചിത്രത്തിലും വേഷമിട്ടിരുന്നു. പൊന്നിയിൻ സെൽവൻ 2ലാണ് തൃഷ അവസാനമായി അഭിനയിച്ചത്. കുന്ദവിയായി തിളങ്ങിയ തൃഷ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃഷ വിവാഹിതയാകുന്നുവെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. തൃഷയും മലയാളത്തിലെ പ്രമുഖ നിർമ്മാതാവും തമ്മിലുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തൃഷ ഇപ്പോൾ.
ശാന്തമായിരിക്കുക, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക എന്നാണ് താരം പറഞ്ഞത്. എക്സിലൂടെയാണ് തൃഷ തന്റെ പ്രതികരണം അറിയിച്ചത്.
DEAR “YOU KNOW WHO YOU ARE AND YOUR TEAM”, “KEEP CALM AND STOP RUMOURING” CHEERS!
— Trish (@trishtrashers) September 21, 2023
അതേസമയം, ഇതാദ്യമായല്ല തൃഷയുടെ വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്. നേരത്തെ സംരഭകനും നിർമ്മാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേർത്ത ചടങ്ങായിരുന്നു അത്. എന്നാൽ മറ്റെന്തോ കാരണം കൊണ്ട് ഈ വിവാഹം നടന്നില്ല. ഇതിന് ശേഷം തൃഷ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.