ബോളിവുഡ് താരം അഖിൽ മിശ്ര ഓർമ്മയായി

Friday 22 September 2023 1:30 AM IST

ആമിർഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ അഖിൽ മിശ്ര യാത്രയായി. രക്ത സമ്മർദ്ദവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്ന താരം അടുക്കളയിൽ തലയിടിച്ചു വീണ് മരണം സംഭവിക്കുകയായിരുന്നു. ലൈബ്രേറിയൻ ഡൂബെ എന്ന കഥാപാത്രത്തെയാണ് ത്രീ ഇഡിയറ്റ്സിൽ അവതരിപ്പിച്ചത്. നടിയായ സൂസേയ്ൻ ബേണേറ്റ് ആണ് ഭാര്യ. ഷാരുഖ് ഖാൻ ചിത്രം ഡോൺ, ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ ഷോകളിലും സാന്നിദ്ധ്യമറിയിച്ചു.